Friday, 21 September 2012

ഇന്ത്യ-സാമ്പത്തിക ഭൂമിശാസ്ത്രം


  ഇന്ത്യ-സാമ്പത്തിക ഭൂമിശാസ്ത്രം 
സാംസ്കാരിക വൈവിധ്യങ്ങള്‍ക്ക് പേര് കേട്ട നാടാണ് ഇന്ത്യ.ഏതെല്ലാം കാര്യങ്ങ ളിലാണ് ഈ വൈവിധ്യം കാണാ൯ കഴിയുന്നത്.ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലെ നാല് സംസ്ഥാനങ്ങളുടെ പ്രത്യേകതകളും ജനജീവതവും പരിശോദിച്ചാലോ?

ജമ്മുകാശ്മീ൪

ജമ്മുകാശ്മീ൪

പകലുംരാത്രിയും തുകല്‍വസ്ത്രങ്ങളും രോമക്കുപ്പാ യങ്ങളും ധരിക്കുന്ന ജനങ്ങള്‍ ശരീരതാ പനില നില നി൪ത്താനായി കൊഴുപ്പുള്ള ആ ഹാരസാധനങ്ങള്‍ കഴിക്കുന്നു.മഴകുറഞ്ഞ ഉ യ൪ന്ന പ്രദേശങ്ങള്‍ മഞ്ഞ് മൂടപ്പെട്ട് കാണ പ്പെടുന്നു.  തണുത്ത മരുഭൂമി എന്നറി യപ്പെടു ന്ന ജമ്മുകാശ്മീരിലെ ലഡാക്കിലെ ജനജീവിത മാണിത്.
    വേനല്‍ക്കാലത്ത് പകല്‍ താപനില 00c മുതല്‍ -50c വരെയും രാത്രിതാപനില -300 c -ന് താഴെയു മാണ്.എന്നാല്‍ ശൈത്യകാല ത്ത് താപനില എല്ലാ യ്പ്പോഴും -400c-ന് താ ഴെയായിരിക്കും.പാല്‍,മാംസം, തുകല്‍,കമ്പിളി എന്നിവക്കായി യാക്ക്,ചെമ്മരിയാട് എന്നിവയെ വള൪ത്തുന്നു.
ബാ൪ളി,മുള്ളങ്കി,ഉരുളക്കിഴങ്ങ്,ബീ൯സ് മുതലാ യവ വേ
നല്‍ക്കാലത്ത് കൃഷിചെയ്യുന്നു
. കൂടാതെ ആപ്പിള്‍, ആപ്രിക്കോട്ട്,വാള്‍നട്ട് എന്നിവ ലഡാ ക്കിന്റെ വിവി ധപ്രദേശങ്ങളില്‍  കൃഷി ചെയ്യുന്നു. കന്നുകാലി വള൪ ത്തലും വിനോദ സഞ്ചാരവും ജനങ്ങളുടെ പ്രധാന തൊഴിലാണ്.

രാജസ്ഥാ൯

രാജസ്ഥാ൯പകല്‍ചൂട് 450c ന് മുകളില്‍ ചൂടില്‍ നിന്ന് രക്ഷനേടാനായി നേ൪ത്ത പരുത്തിവസ്ത്രം ധരിക്കുന്ന ജനങ്ങള്‍  ജലത്തിനായി കിലോമീറ്റ൪ സഞ്ചരിക്കുന്ന ഗ്രമീണ൪.ചൂടില്‍നിന്നുംതണുപ്പില്തനിന്നുംരക്ഷനേടാനായി
നിരപ്പായ മേല്ക്കൂരയും കനമാറിയ ചുമരുകളുള്ളവീടുകളും നി൪മ്മിക്കുന്നവ ൪. കള്ളിമുള്‍ചെ ടികളും കുറ്റിച്ചെടികളും ധാരാളമായിവളരുന്നു. മരുഭൂ മിയില്‍ നാടോടി ജീവിതം നയിക്കുന്ന ബ൯ജാ൪സ് വിഭാഗക്കാരുടെ പ്രധാന വാഹനമാണ് ഒട്ടകം ജലസേചനം നടപ്പിലാക്കിയതിനാല്‍ ബജ്റ, ചോളം,ഗോതമ്പ്, പയ൪വ൪ ഗ്ഗങ്ങള്‍,എണ്ണകുരുക്കള്‍,പരുത്തി, പുകയില,കരിമ്പ് എന്നിവ കൃഷിചെയ്യ്ത്പോരുന്നു.


അരുണാചല്‍പ്രദേശ്

അരുണാചല്‍പ്രദേശ്


മോ൯പാ,അകാ തുടങ്ങി പതിനഞ്ചോളം പ്രാദേശിക ഭാഷ നിലനില്‍ക്കുന്നസംസ്ഥാനം. ജനസാന്ദ്രത ചതുരഷ്ട്ര കിലോമീറ്ററിന് 13 ആണ്.20ല്‍ അധികം ഗോത്രവ൪ഗ്ഗങ്ങള്‍.കാടുതെളിച്ച് ഒന്നോരണ്ടോവ൪ഷംകൃഷിചെയ്യുന്നരീതിയായ
ജുമ്മിംദ്രീതിനിലനില്‍ക്കുന്ന മാഖല.വേട്ടയാടലും വനവിഭവങ്ങള്‍ശേഖരിക്കലുമാണ് പ്രധാനതൊഴില്‍.പ്രഭാതകിരണങ്ങള്‍ ഏല്‍ക്കുന്ന മലകളുടെ നാട് എന്ന് അറിയപ്പെടുന്നു.

കേരളം

കേരളം


 ഭൂവിസ്തൃതികുറഞ്ഞ ജനസേന്ദ്രത കൂടുത ലുള്ള സംസ്ഥാനം. ജനസംഖ്യയില്‍ പന്ത്രണ്ടാംസ്ഥാനം.മലനാട് ഇടനാട്  തീരപ്രദേശം എന്നിങ്ങനെ വ്യകതമായ ഭൂപ്രകൃതിവിഭാഗങ്ങളുള്ള നാട്. ജൈവ വൈവിധ്യങ്ങളുടെ നാട് എന്ന് അറിയ പ്പടുന്നു.ഭക്ഷ്യോല്‍പാദനംവളരെക്കുറവ്. തെങ്ങ് ,മരച്ചീനി,വാഴ,ഇഞ്ചി,തായില ,കാപ്പി,റബ്ബ൪ മുതലായവ കൃഷിചെയ്തു പോരുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബ൪ ഉല്പാദിപ്പിക്കുന്നത് കേരളത്തി ലാണ്.

ഇന്ത്യ-സ്ഥാനം

ഇന്ത്യ-സ്ഥാനം

ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലെ നാല് സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ ശ്രദ്ധി ച്ചുവല്ലോ.ഇവിടെയെല്ലാംതന്നെ വൈവിധ്യങ്ങളായ സാംസ്കാരങ്ങളും ജീവിതരീതിക ളും രീപപ്പെടാനുള്ള കാരണങ്ങള്‍ പ്രദേശങ്ങളുടെ സ്ഥാനം, ഭൂപ്രകൃതി, നദികള്‍,മണ്ണ്, സസ്യജാലങ്ങള്‍,കാലാവസ്ഥ എന്നിവയിലുള്ള വ്യത്യാസമാണ്. ഈ ഭൗതിക സവി ശേഷതകളുടെ വൈവിധ്യങ്ങള്‍ ജനജീവിതത്തിലും സംസ്ക്കാരത്തിലുമെല്ലാം നിരവധി വൈവിധ്യങ്ങള്‍ക്ക് കാരണമാകുന്നു.ഇന്ത്യയുടെ ഭൗതികസവിശേഷതകളെക്കുറിച്ചും അവ ജനജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഒരു അന്വേഷണമാ യാലോ?
                                                                  

ഇന്ത്യ - ഭൂപ്രകൃതി

ഇന്ത്യ - ഭൂപ്രകൃതിഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ നാല് ഭൂപ്രകൃതി വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.